Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shafi Parambil

എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്നു പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ എ​ല്ലാ​വ​ർ​ക്കും ബാ​ധ​കം: ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ല​ക്കാ​ട്‌ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും. ബി​ജെ​പി അ​വി​ടെ ജ​യി​ക്കി​ല്ല.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​യി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ക്കു​ന്ന​തെ​യു​ള്ളൂ. വൈ​കാ​തെ ത​ന്നെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​മൃ​ത​ഭാ​ര​ത ട്രെ​യി​നു​ക​ൾ​ക്ക് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്റ്റോ​പ്പു​ക​ൾ കു​റ​ച്ച സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

വ​ട​ക​ര​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചി​ട്ടും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പേ​രാ​മ്പ്ര സം​ഘ​ർ​ഷം: സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​താ​ര്‍? പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും

പേ​രാ​മ്പ്ര (കോ​ഴി​ക്കോ​ട്): യു​ഡി​എ​ഫ്- എ​ല്‍​ഡി​എ​ഫ് സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധരും.

ഒ​ക്ടോ​ബ​ർ 10ന് ​വൈ​കുന്നേരം ന​ട​ന്ന യു​ഡി​എ​ഫ് പ്ര​ക​ട​നം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത സ്ഥ​ല​ത്ത് പു​റ​കി​ൽ നി​ന്ന് ആ​രോ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യു​ള്ള സി​പി​എം ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ഇ​വി​ടെ വെ​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​പി ക്ക് ​പോ​ലീ​സ് ലാ​ത്തി​ചാ​ര്‍​ജി​ല്‍ മൂ​ക്കി​ന് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു അ​ക്ര​മ​ണം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ത​ട​യു​ക​യും സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യി പ​റ​യ​പ്പെ​ടു​ക​യും ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്ത മെ​യി​ൻ റോ​ഡി​ലെ ചേ​നോ​ളി റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് സു​പ്ര​ണ്ടി​ന് കീ​ഴി​ലു​ള്ള ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എ​ൻ. സു​നി​ൽ​കു​മാ​ർ, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പി. ​ജം​ഷീ​ദ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. സി​കെ​ജി കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഹ​ർ​ത്താ​ലും, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​മു​ണ്ടാ​യി. ഇ​രു മു​ന്ന​ണി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

Kerala

കോ​ൺ​ഗ്ര​സു​കാ​ര്‍ സ​മ​രം ചെ​യ്യു​മ്പോ​ൾ പൂ​വി​ട്ട് പൂ​ജി​ച്ചു കൊ​ള്ള​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​മ്പി​ൽ എംപിക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. സ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ക്കു​ക​ളേ​ല്ക്കും, അ​ത് പു​തി​യ സം​ഭ​വ​മ​ല്ലെ​ന്നും ലോ​ക​ത്ത് ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന കാ​ര്യ​വു​മ​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​രു കാ​ര്യം കൂ​ടി ചെ​യ്യ​ട്ടെ. ഒ​രു കൂ​ട്ട പൂ​വ് പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​ക​ട്ടെ. കോ​ൺ​ഗ്ര​സ് സ​മ​രം ചെ​യ്യു​മ്പോ​ൾ പൂ​വി​ട്ട് പൂ​ജി​ച്ചു കൊ​ള്ള​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. വെ​ല്ലു​വി​ളി​യെ പു​ച്ഛ​ത്തോ​ടെ കാ​ണു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പേ​രാ​മ്പ്ര​യി​ലെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം: 325 പേ​ര്‍​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് ലാ​ത്തി​ച്ചാ​ര്‍​ജി​ൽ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത് പേ​രാ​മ്പ്ര പോ​ലീ​സ്. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 325 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ഞ്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 320 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നെ​ന്നും പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​ര്‍.

Latest News

Up